വാഷിംഗ്ടൺ ഡിസി: പാക്കേജിംഗ് ആവശ്യങ്ങൾക്കായി വർഷം 30 ലക്ഷം ടൺ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതായി കൊക്കകോള കന്പനി അറിയിച്ചു. മിനിട്ടിൽ രണ്ടു ലക്ഷം കുപ്പികൾ ഉത്പാദിപ്പിക്കാൻ പര്യാപ്തമാണിത്.
പ്ലാസ്റ്റിക് മാലിന്യത്തിനെതിരേ പോരാടുന്ന എല്ലൻ മക്ആർതറിന്റെ ആവശ്യപ്രകാരമാണ് കന്പനി ഈ വിവരം പുറത്തുവിട്ടത്.
വർഷം 10,800 കോടി കുപ്പികൾ നിർമിക്കാൻ ഇത്രയും പ്ലാസ്റ്റിക് മതിയാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ലോകത്ത് ആകെ ഉത്പാദിപ്പിക്കുന്ന 500 മില്ലി ലിറ്റർ കുപ്പികളുടെ അഞ്ചിലൊന്നു വരുമിത്.