ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻ തെരഞ്ഞെടുപ്പു പ്രചാരണ മാനേജർ പോൾ മനഫോർട്ടിന് പണയതട്ടിപ്പു കേസിൽ മാൻഹാട്ടൻ ജില്ലാ കോടതി മൂന്നര വർഷം തടവുശിക്ഷ വിധിച്ചു. നികുതി വെട്ടിപ്പു കേസിൽ നാലു വർഷത്തെ ശിക്ഷ കഴിഞ്ഞയാഴ്ച അലക്സാണ്ട്രിയ ജില്ലാ കോടതി വിധിച്ചിരുന്നു. രണ്ടു ശിക്ഷകളും കൂടി ചേർത്ത് ഇപ്പോൾ ഏഴര വർഷം തടവ് അനുഭവിക്കേണ്ടിവരും.
ട്രംപിന്റെ തരഞ്ഞെടുപ്പുവിജയത്തിനായി റഷ്യ നടത്തിയ ഇടപെടലിനെക്കുറിച്ച് നടക്കുന്ന അന്വേഷണത്തിലാണ് മനഫോർട്ടിന്റെ തട്ടിപ്പുകൾ പുറത്തുവന്നത്.
ട്രംപിന്റെ തരഞ്ഞെടുപ്പുവിജയത്തിനായി റഷ്യ നടത്തിയ ഇടപെടലിനെക്കുറിച്ച് നടക്കുന്ന അന്വേഷണത്തിലാണ് മനഫോർട്ടിന്റെ തട്ടിപ്പുകൾ പുറത്തുവന്നത്.