ന്യൂഡൽഹി: ബിസിനസുമായി ബന്ധപ്പെട്ട സംശയങ്ങൾക്കു മറുപടി നൽകുന്ന പോർട്ടലുമായി ഇന്ത്യൻ സ്റ്റാർട്ടപ് റിസോൾവർ ഇന്ത്യ. ബിസിനസ് സംരംഭങ്ങളോട് ആളുകൾക്കുള്ള അകൽച്ച കുറയ്ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് റിസോൾവർ ഇന്ത്യ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പ്രത്യുഷ് സിംഗ് പറഞ്ഞു.
ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന പോർട്ടലിലൂടെ ആളുകൾക്കു ബാങ്കിംഗ്, ഇൻഷുറൻസ്,ടെലികോം തുടങ്ങിയ വിഷയങ്ങളിൽ മറുപടി ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എക്സ്പേർട്ട്്്ലി എന്ന പേരിൽ ആരംഭിച്ച ഇന്ത്യൻ സ്റ്റാർട്ടപ് ഇംഗ്ലണ്ടിലുള്ള റിസോൾവർ ഗ്രൂപ്പ് ഏറ്റെടുത്തതോടെയാണ് റിസോൾവർ ഇന്ത്യ എന്ന പേര് സ്വീകരിച്ചത്.