+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെനസ്വേലയിലെ മുഴുവൻ എംബസി സ്റ്റാഫിനെയും യുഎസ് പിൻവലിക്കുന്നു

കാ​​​ര​​​ക്കാ​​​സ്: വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ യു​​​എ​​​സ് എം​​​ബ​​​സി​​​യി​​​ൽ ശേ​​​ഷി​​​ക്കു​​​ന്ന സ്റ്റാ​​​ഫി​​​നെ മു​​​ഴു​​​വ​​​ൻ ഈ​​​യാ​​​ഴ്ച പി​​​ൻ​​​വ​​​ലി​​​ക്കു​​​മെ​​​ന്നു സ്റ്റേ​​​റ്റ് സെ​
വെനസ്വേലയിലെ മുഴുവൻ എംബസി സ്റ്റാഫിനെയും യുഎസ് പിൻവലിക്കുന്നു
കാ​​​ര​​​ക്കാ​​​സ്: വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ യു​​​എ​​​സ് എം​​​ബ​​​സി​​​യി​​​ൽ ശേ​​​ഷി​​​ക്കു​​​ന്ന സ്റ്റാ​​​ഫി​​​നെ മു​​​ഴു​​​വ​​​ൻ ഈ​​​യാ​​​ഴ്ച പി​​​ൻ​​​വ​​​ലി​​​ക്കു​​​മെ​​​ന്നു സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക്ക് പോം​​​പി​​​യോ അ​​​റി​​​യി​​​ച്ചു. അ​​​വ​​​ശ്യ​​​സേ​​​വ​​​ന വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഉ​​​ള്ള​​​വ​​​ർ ഒ​​​ഴികെ മിക്ക സ്റ്റാ​​​ഫി​​​നെ​​​യും ജ​​​നു​​​വ​​​രി 24ന് ​​​അ​​​മേ​​​രി​​​ക്ക പി​​​ൻ​​​വ​​​ലി​​​ച്ചി​​​രു​​​ന്നു.
വെ​​ന​​സ്വേ​​ല-​​യു​​എ​​സ് ബ​​ന്ധം കൂ​​ടു​​ത​​ൽ വ​​ഷ​​ളാ​​യി. പ്ര​​സി​​ഡ​​ന്‍റ് മ​​ഡു​​റോ അ​​ധി​​കാ​​ര​​മൊ​​ഴി​​യ​​ണ​​മെ​​ന്നും ഗ്വാ​​യി​​ഡോ​​യ്ക്ക് ഭ​​ര​​ണം കൈ​​മാ​​റ​​ണ​​മെ​​ന്നും അ​​മേ​​രി​​ക്ക ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു. അ​​ന്പ​​തോ​​ളം രാ​​ജ്യ​​ങ്ങ​​ൾ ഗ്വാ​​യി​​ഡോ​​യെ പി​​ന്തു​​ണ​​യ്ക്കു​​ന്നു​​ണ്ട്.

മ​​ഡു​​റോ​​യെ പു​​റ​​ത്താ​​ക്കാ​​ൻ ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ സൈ​​നി​​കന​​ട​​പ​​ടി​​ക്കും മ​​ടി​​ക്കി​​ല്ലെ​​ന്നു യു​​എ​​സ് വ്യ​​ക്ത​​മാ​​ക്കി. വെ​​ന​​സ്വേ​​ല​​യു​​ടെ എ​​ണ്ണ​​ക്ക​​യ​​റ്റു​​മ​​തി​​ക്കു ത​​ട​​സം സൃ​​ഷ്ടി​​ച്ച് അ​​മേ​​രി​​ക്ക ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ഉ​​പ​​രോ​​ധം രാ​​ജ്യ​​ത്തെ സാ​​ന്പ​​ത്തി​​ക​​ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ഴ്ത്തി. വൈ​​ദ്യു​​തിത​​ട​​സം മൂ​​ലം രാ​​ജ്യ​​ത്തെ സാ​​ധാ​​ര​​ണ ജീ​​വി​​തം ത​​ക​​രാ​​റി​​ലാ​​യി. 15 ഡ​​യാ​​ലി​​സി​​സ് രോ​​ഗി​​ക​​ൾ ആ​​ശു​​പ​​ത്രി​​ക​​ളി​​ലെ ഐ​​സി​​യു​​വു​​ക​​ളി​​ൽ മ​​രി​​ച്ചു.

വെ​​ന​​സ്വേ​​ല​​ൻ ജ​​ന​​ത​​യു​​ടെ ജ​​നാ​​ധി​​പ​​ത്യ മോ​​ഹ​​ങ്ങ​​ൾ​​ക്കു ത​​ട​​യി​​ട്ട് മ​​ഡു​​റോ​​യെ പി​​ന്തു​​ണ​​യ്ക്കു​​ന്ന റ​​ഷ്യ​​യെ​​യും ക്യൂ​​ബ​​യെ​​യും മൈ​​ക്ക് പോം​​പി​​യോ രൂ​​ക്ഷ​​മാ​​യി വി​​മ​​ർ​​ശി​​ച്ചു.