ഡമാസ്കസ്: ഇസ്ലാമിക് സ്റ്റേറ്റിന്റെ സിറിയയിലെ അവസാന ശക്തികേന്ദ്രത്തിൽ യുഎസ് വ്യോമസേന നടത്തിയ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. ഭൂരിഭാഗവും വനിതകളും കുട്ടികളുമാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.
കിഴക്കൻ സിറിയയിലെ ദേർ അൽസോർ പ്രവിശ്യയിയിലെ ബാഗൂസ് പട്ടണത്തിൽ ഇന്നലെയായിരുന്നു വ്യോമാക്രമണം. കുർദുകൾ നേതൃത്വം നല്കുന്ന സിറിയൻ ഡെമോക്രാറ്റിക് (എസ്ഡിഎഫ്) സേന ഞായറാഴ്ച ഇവിടെ ആക്രമണം പുനരാരംഭിച്ചിരുന്നു.