ശ്രീനഗർ: ഭരണഘടനാ വകുപ്പ് 35 എ സംബന്ധിച്ച ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ ജമ്മു കാഷ്മീർ ജമാഅത്ത് ഇസ്ലാമി പ്രവർത്തകരടക്കം 150 പേർ തടങ്കലിൽ. ജമ്മു കാഷ്മീർ ജമാഅത്ത് ഇ ഇസ്ലാമി അധ്യക്ഷൻ അബ്ദുൾ ഹമീദ് ഫായസും അറസ്റ്റിലായിട്ടുണ്ട്. ആർട്ടിക്കിൾ 35 എ സംബന്ധിച്ചു സുപ്രീംകോടതിയിൽ വാദം നടക്കുമെന്ന സൂചനകളെത്തുടർന്നു സംഘർഷ സാധ്യത പരിഗണിച്ചാണ് വെള്ളിയാഴ്ച രാത്രിയിലെ അറസ്റ്റ്. ജെകെഎൽഎഫ് (ജമ്മു ആൻഡ് കാഷ്മീർ ലിബറേഷൻ ഫ്രണ്ട് ) അധ്യക്ഷൻ യാസിൻ മാലിക്കിനെയും വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തു.
ക്രമസമാധാന നില പരിഗണിച്ച് അർധസൈനികരുടെ നൂറു കന്പനി യെ (10,000 പേർ) ക്കൂടി പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. പ ത്തുവർഷത്തിനുശേഷം ബിഎസ്എഫിനെ ശ്രീനഗറിൽ ഇന്നലെ വിന്യസിച്ചു.ജമാ അത്ത് ഇ ഇസ്ലാമിക്കു നേരേ ഇത്തരം കടുത്തനടപടിയുണ്ടാകുന്നത് ഇത് ആദ്യമാണ്.
നടപടിയുടെ നിയമസാധ്യത ചോദ്യം ചെയ്ത പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി, ഇത് സംസ്ഥാനത്തെ സ്ഥിതിഗതികൾ വഷളാക്കുമെന്നും പറഞ്ഞു. ഹുറിയത്ത് കോൺഫറൻസ് (മിതവാദി) അധ്യക്ഷൻ മിർവായിസ് ഉമർ ഫറൂഖും യാസിൻ മാലിക്കിനും ജമാ അത്ത് ഇ ഇസ്ലാമി നേതാക്കൾക്കും എതിരേയുണ്ടായ നടപടികളെ അപലപിച്ചു. സേനയും നടപടികളും സ്ഥിതിഗതികൾ മോശമാക്കുമെന്നും ട്വിറ്ററിൽ അദ്ദേഹം പറഞ്ഞു.
മുൻകാലത്തെ ഇത്തരം നടപടികൾക്കൊണ്ടു യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നു ബിജെപി സഖ്യ കക്ഷിയായ പീപ്പിൾ കോൺഫറൻസ് അധ്യക്ഷൻ സജാദ് ലോണും പറഞ്ഞു.
ജമ്മു-കാഷ്മീർ സ്വദേശികൾക്ക് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും നൽകുന്ന ഭരണഘടനാ വകുപ്പ് 35 എ സംബന്ധിച്ച ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കുമെന്നാണു സൂചന.