ന്യൂഡൽഹി: എയർ ഇന്ത്യാ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് വ്യാജ ബോംബ് ഭീഷണി. എയർ ഇന്ത്യയുടെ മുംബൈ കൺട്രോൾ സെന്ററിലാണു ഫോണിലൂടെ ഭീഷണി സന്ദേശം എത്തിയത്. ഇതേത്തുടർന്ന് വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കാൻ വ്യോമയാന മന്ത്രാലയം നിർദേശം നല്കി.
പാക്കിസ്ഥാനിലേക്ക് വിമാനം തട്ടിക്കൊണ്ടുപോകുമെന്നായിരുന്നു ഭീഷണി. ഫോൺ ഭീഷണിയെക്കുറിച്ച് വ്യോമയാന സുരക്ഷാ ബ്യൂറോ അന്വേഷണം തുടങ്ങി.
പാക്കിസ്ഥാനിലേക്ക് വിമാനം തട്ടിക്കൊണ്ടുപോകുമെന്നായിരുന്നു ഭീഷണി. ഫോൺ ഭീഷണിയെക്കുറിച്ച് വ്യോമയാന സുരക്ഷാ ബ്യൂറോ അന്വേഷണം തുടങ്ങി.