സീയൂൾ: സ്വന്തം മക്കൾ ചുമലിൽ അണ്വായുധഭാരം പേറിനടക്കുന്നതു കാണാൻ താനിഷ്ടപ്പെടുന്നില്ലെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയോടാണ് കിം ഇതു പറഞ്ഞതെന്ന് മുൻ സിഐഎ ഉദ്യോഗസ്ഥൻ ആൻഡ്രൂ കിമ്മിനെ ഉദ്ധരിച്ചു ദക്ഷിണകൊറിയയിലെ യോൻഹാപ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ജൂണിൽ സിംഗപ്പൂരിൽ നടന്ന പ്രഥമ കിം-ട്രംപ് ഉച്ചകോടിക്കു മുന്പായി പോംപിയോ ഉത്തര കൊറിയ സന്ദർശിച്ചപ്പോഴായിരുന്നു ഈ സംഭവം. ആണവനിരായുധീകരണത്തിനു തയാറാണോയെന്നായിരുന്നു കിമ്മിനോടുള്ള ചോദ്യം. “ഞാൻ അച്ഛനും ഭർത്താവുമാണ്. എനിക്കു മക്കളുണ്ട്. എന്റെ മക്കൾ ജീവിതകാലം മുഴുവൻ ചുമലിൽ അണ്വായുധഭാരം പേറിനടക്കുന്നതു കാണാൻ ഞാനിഷ്ടപ്പെടുന്നില്ല.”- ഇതായിരുന്നു കിമ്മിന്റെ മറുപടി. ഉത്തരകൊറിയയുടെ ആണവനിരായുധീകരണം സംബന്ധിച്ച ഉന്നത ചർച്ചകളിൽ ആൻഡ്രൂവും പങ്കെടുത്തിരുന്നു.