വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ യുഎൻ അംബാസഡർ പദവിയിലേക്കു കെല്ലി ക്രാഫ്റ്റിനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്തു. കെല്ലി ഇപ്പോൾ കാനഡയിലെ അംബാസഡറാണ്. ട്രംപിന്റെ ശിപാർശ സെനറ്റ് അംഗീകരിക്കണം.
ഇന്ത്യൻ വംശജയായ നിക്കി ഹേലിയായിരുന്നു അമേരിക്കയുടെ മുൻ യുഎൻ അംബാസഡർ. ഇവർ കഴിഞ്ഞ വർഷം അപ്രതീക്ഷിതമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവും മുൻ ടെലിവിഷൻ അവതാരകയുമായ ഹെതർ ന്യൂവേർട്ടിനെയാണ് പകരം ട്രംപ് നാമനിർദേശം ചെയ്തത്. നയതന്ത്രമേഖലയിൽ പരിചയമില്ലാത്ത ന്യൂവേർട്ടിനെതിരേ പ്രതിപക്ഷം വിമർശനം ചൊരിഞ്ഞു. ന്യൂവേർക്ക് കഴിഞ്ഞയാഴ്ച നാമനിർദേശം പിൻവലിച്ചു. അന്പത്താറുകാരിയായ കെല്ലി 2017ലാണ് കനേഡിയൻ അംബാസഡറായി നിയമിതയായത്.