കാർത്തൂം: പ്രസിഡന്റ് ഒമർ അൽ ബഷീർ സുഡാൻ സർക്കാരിനെ പിരിച്ചുവിട്ട് ഒരു വർഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 18 പ്രവിശ്യാ സർക്കാരുകളെയും പിരിച്ചുവിട്ടു ഭരണം സൈനിക മേധാവികൾക്കു കൈമാറി. മുപ്പതു വർഷമായി അധികാരത്തിൽ തുടരുന്ന ഒമറിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടികൾ.