ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ മ​​ണ്ണി​​ൽ ല​​ങ്ക​​ൻ സൂ​​ര്യോ​​ദ​​യം

12:19 AM Feb 24, 2019 | Deepika.com
പോ​​ർ​​ട്ട് എ​​ലി​​സ​​ബ​​ത്ത്: ക്രി​​ക്ക​​റ്റ് ലോ​​ക​​ത്തെ പ​​ണ്ഡി​​ത​​രു​​ടെ വി​​ല​​യി​​രു​​ത്ത​​ലു​​ക​​ൾ കാ​​റ്റി​​ൽ​​പ്പ​​റ​​ത്തി ല​​ങ്ക​​ൻ ടീം ​​ച​​രി​​ത്ര​​മെ​​ഴു​​തി, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ൽ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കു​​ന്ന ആ​​ദ്യ ഏ​​ഷ്യ​​ൻ ടീ​​മെ​​ന്ന ച​​രി​​ത്രം. പോ​​ർ​​ട്ട് എ​​ലി​​സ​​ബ​​ത്തി​​ൽ​​ന​​ട​​ന്ന ര​​ണ്ടാം ടെ​​സ്റ്റി​​ൽ എ​​ട്ട് വി​​ക്ക​​റ്റ് ജ​​യം നേ​​ടി​​യാ​​ണ് ല​​ങ്ക ര​​ണ്ട് മ​​ത്സ​​ര പ​​ര​​ന്പ​​ര തൂ​​ത്തു​​വാ​​രി​​യ​​ത്. ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 197 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ഇ​​റ​​ങ്ങി​​യ ശ്രീ​​ല​​ങ്ക ഏ​​ക​​ദി​​ന ശൈ​​ലി​​യി​​ൽ ബാ​​റ്റു​​വീ​​ശി വി​​ജ​​യ​​ത്തി​​ലെ​​ത്തി. സ്കോ​​ർ: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 222, 128. ശ്രീ​​ല​​ങ്ക 154, ര​​ണ്ടി​​ന് 197.

110 പ​​ന്തു​​ക​​ളി​​ൽ നി​​ന്ന് 13 ബൗ​​ണ്ട​​റി​​യ​​ട​​ക്കം 84 റ​​ണ്‍​സെ​​ടു​​ത്ത കു​​ശാ​​ൽ മെ​​ൻ​​ഡി​​സും 106 പ​​ന്തു​​ക​​ളി​​ൽ നി​​ന്ന് 10 ബൗ​​ണ്ട​​റി​​യും ര​​ണ്ടു സി​​ക്സും സ​​ഹി​​തം 75 റ​​ണ്‍​സെ​​ടു​​ത്ത ഓ​​ഷാ​​ഡ ഫെ​​ർ​​ണാ​​ൻ​​ഡോ​​യും ചേ​​ർ​​ന്ന് 45.4 ഓ​​വ​​റി​​ൽ ല​​ങ്ക​​യെ വി​​ജ​​യ​​തീ​​ര​​ത്തെ​​ത്തി​​ച്ചു. മൂ​​ന്നാം വി​​ക്ക​​റ്റി​​ൽ ഇ​​രു​​വ​​രും അ​​ഭേ​​ദ്യ​​മാ​​യ 163 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ട് സ്ഥാ​​പി​​ച്ചു. നാ​​ലാം ഇ​​ന്നിം​​ഗ്സി​​ൽ ല​​ങ്ക​​യു​​ടെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന മൂ​​ന്നാ​​മ​​ത്തെ കൂ​​ട്ടു​​കെ​​ട്ടാ​​ണി​​ത്. ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 34 എ​​ന്ന നി​​ല​​യി​​ലാ​​യി​​രി​​ക്കു​​ന്പോ​​ഴാ​​ണ് ഇ​​രു​​വ​​രും ക്രീ​​സി​​ൽ ഒ​​ന്നി​​ച്ച​​ത്. കു​​ശാ​​ൽ മെ​​ൻ​​ഡി​​സ് ആ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്.

ശൂ​​ന്യ​​ത​​യി​​ൽ​​നി​​ന്നൊ​​രു അ​​ത്ഭു​​തം

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ൽ കാ​​ലു​​കു​​ത്തു​​ന്പോ​​ൾ ല​​ങ്ക​​ൻ ടീം ​​വ​​ട്ട​​പൂ​​ജ്യ​​മാ​​യി​​രു​​ന്നു. ഫീ​​ൽ​​ഡി​​ലും പു​​റ​​ത്തും പ്ര​​ശ്ന​​ങ്ങ​​ൾ അ​​ല​​ട്ടു​​ന്ന ഒ​​രു സം​​ഘം മാ​​ത്ര​​മാ​​യി​​രു​​ന്നു അ​​വ​​ർ. പ​​രി​​ശീ​​ല​​ക​​ൻ ച​​ന്ദ്രി​​ക ഹ​​തു​​രു​​സിം​​ഗ​​യും സെ​​ല​​ക്ട​​ർ​​മാ​​രും ത​​മ്മി​​ൽ അ​​സ്വാ​​രസ്യമാ​​യി​​രു​​ന്നു. പ​​രി​​ച​​യ സ​​ന്പ​​ത്തി​​ല്ലാ​​ത്ത സം​​ഘ​​വു​​മാ​​യാ​​ണ് ല​​ങ്ക​​ൻ ടീം ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ലെ​​ത്തി​​യ​​ത്. 2018നു​​ശേ​​ഷം ഒ​​രു ടെ​​സ്റ്റ് ജ​​യം ല​​ങ്ക​​ൻ ടീം ​​നേ​​ടി​​യി​​ട്ടു​​മി​​ല്ലാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ശൂ​​ന്യ​​ത​​യി​​ൽ​​നി​​ന്നൊ​​രു അ​​ത്ഭു​​ത പ്ര​​ക​​ട​​ന​​മാ​​യി​​രു​​ന്നു ല​​ങ്ക​​ൻ ടീം ​​കാ​​ഴ്ച​​വ​​ച്ച​​ത്. ഡ​​ർ​​ബ​​നി​​ൽ ന​​ട​​ന്ന ആ​​ദ്യ ടെ​​സ്റ്റി​​ൽ ശ്രീ​​ല​​ങ്ക ഒ​​രു വി​​ക്ക​​റ്റ് ജ​​യം നേ​​ടി, തു​​ട​​ർ​​ന്ന് ര​​ണ്ടാം ടെ​​സ്റ്റും ജ​​യി​​ച്ച് ച​​രി​​ത്ര​​വും പ​​ര​​ന്പ​​ര​​യും സ്വ​​ന്ത​​മാ​​ക്കി.