കോയമ്പത്തൂർ: മേട്ടുപ്പാളയത്തുനിന്നു കുന്നൂർവരെ പോകുന്ന മൗണ്ട് ട്രെയിൻ സർവീസ് ഉൗട്ടിവരെ നീട്ടിയതായി സേലം റെയിൽവേ ഡിവിഷൻ മാനേജർ സുബ്ബറാവു അറിയിച്ചു. മേട്ടുപ്പാളയം റെയിൽവേ സ്റ്റേഷനിലെ നിർമാണ പ്രവർത്തനം നോക്കിക്കാണുകയായിരുന്നു അദ്ദേഹം.
മേട്ടുപ്പാളയത്തുനിന്നു ദിവസവും രാവിലെ ഉൗട്ടിയിലേക്കു മൗണ്ട് ട്രെയിൻ സർവീസുണ്ട്. എങ്കിലും ശനിയാഴ്ചകളിൽ മേട്ടുപ്പാളയത്തുനിന്നു കുന്നൂർവരെ മാത്രമാണ് സ്പെഷൽ ട്രെയിൻ സർവീസുള്ളത്.
എന്നാൽ യാത്രക്കാരുടെ നിരന്തരമായ അഭ്യർഥനയെ മാനിച്ച് ഈ സ്പെഷൽ സർവീസ് ഉൗട്ടിവരെ നീട്ടാൻ തീരുമാനിച്ചിരിക്കുകയാണ്. മൗണ്ട് ട്രെയിനിൽ കാറ്ററിംഗ് സർവീസ് നടത്തുന്നതു സംബന്ധിച്ച ചർച്ചകളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.