ഹാനോയി: വിയറ്റ്നാമിലെ ഹാനോയിയിൽ 27, 28 തീയതികളിൽ യുഎസ് പ്രസിഡന്റ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും നടത്തുന്ന ഉന്നതതല ചർച്ചകൾ റിപ്പോർട്ട് ചെയ്യാൻ എത്തുന്നത് 2600 വിദേശ പത്രപ്രവർത്തകർ. വിയറ്റ്നാം ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ലി ഹോയ് ട്രംഗ് പത്രസമ്മേളനത്തിൽ സ്ഥിരീകരിച്ചതാണ് ഈ വിവരം.
സിംഗപ്പൂരിലെ ഉച്ചകോടിക്കു തയാറെടുക്കാൻ രണ്ടുമാസം കിട്ടിയെങ്കിൽ, തങ്ങൾക്ക് വെറും 20 ദിവസത്തെ മുന്നറിയിപ്പു മാത്രമേ കിട്ടിയിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകോടിക്കുള്ള സുരക്ഷ ശക്തമാക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കാൻ വിയറ്റ്നാം പ്രധാനമന്ത്രി ന്യൂയൻ സുവാൻ നിർദേശം നൽകി. വിദേശ റിപ്പോർട്ടർമാർക്ക് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.