ടോക്കിയോ: ജപ്പാന്റെ ഹയബൂസ-2 ബഹിരാകാശയാനം ഛിന്നഗ്രഹത്തിലിറങ്ങി. ഇതിന്റെ സന്ദേശങ്ങൾ ലഭിച്ചതായി ജപ്പാൻ ബഹിരാകാശ പര്യവേഷണ ഏജൻസി അറിയിച്ചു.
ഭൂമിയിൽനിന്ന് 28 കോടി കിലോമീറ്റർ അകലെയുള്ള റ്യുഗു എന്ന ഛിന്നഗ്രഹത്തിലാണ് ഹയബൂസ-2 ഇറങ്ങിയിരിക്കുന്നത്. ഈ ഛിന്നഗ്രഹത്തിന് 900 മീറ്റർ വ്യാസമേയുള്ളൂ. സൗരയൂഥത്തിന്റെ ഉത്പത്തിയെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി വിക്ഷേപിക്കപ്പെട്ടതാണ് ഹയബൂസ-2. ഛിന്നഗ്രഹത്തിൽനിന്ന് സാന്പിളുകൾ ശേഖരിച്ച് ഭൂമിയിൽ മടങ്ങിയെത്തുകയെന്നതാണ് പ്രധാന ദൗത്യം.