കോല്‍ക്കത്ത: മോഡു സൗഗുവിന്റെ ഹാട്രിക്കില്‍ മുംബൈ സിറ്റി എഫ്സിക്കു തകര്‍പ്പന്‍ ജയം. ജയത്തോടെ മുംബൈ സിറ്റി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമി ഫൈനലിലെത്തി. കോല്‍ക്കത്തിയില്‍ നടന്ന മത്സരത്തില്‍ മുംബൈ 3-1ന് എടികെയെ പരാജപ്പെടുത്തി.
സെമി ഉറപ്പിക്കാന്‍ ജയം തേടിയിറങ്ങിയ മുംബൈ തുടക്കം മുതലേ ആക്രമിച്ചു കളിച്ചു. 26-ാം മിനിറ്റില്‍ സൗഗു ആദ്യ ഗോള്‍ നേടി. ഇടവേളയ്ക്കു പിരിയിന്‍ ആറു മിനിറ്റ് കൂടിയുള്ളപ്പോള്‍ സൗഗു അടുത്ത ഗോളും നേടി. രണ്ടാം പകുതില്‍ സൗഗു (60-ാം മിനിറ്റ്) ഹാട്രിക് തികച്ചു.
17 കളിയില്‍ മുംബൈയ്ക്കു 30 പോയിന്റാണുള്ളത്. ഇത്രതന്നെ മത്സരങ്ങളില്‍ 34 പോയിന്റും 31 പോയിന്റുമുള്ള ബംഗളൂരുവും ഗോവയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 17 കളിയില്‍ 28 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് നാലാം സ്ഥാനത്ത്. 16 കളിയില്‍ 23 പോയിന്റുള്ള ജംഷ്ഡ്പുരാണ് അഞ്ചാം സ്ഥാനത്ത്. ഇനിയുള്ള മത്സരങ്ങളില്‍ ജയിച്ചാലേ ജംഷഡ്പുരിന് സെമിയിലെത്താനാകൂ. ചെന്നൈയിനെതിരേ ഇറങ്ങുന്ന ജംഷഡ്പുരിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്.
മുംബൈ സിറ്റി സെമിയിൽ
12:36 AM Feb 23, 2019 | Deepika.com