മുംബൈ: ബോളിവുഡിലെ പ്രമുഖ സിനിമാ നിർമാതാവ് രാജ് കുമാർ ബർജാത്യ (77)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് മുംബൈ എച്ച്. എൻ. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം.
രാജശ്രീ ഫിലിംസിന്റെ ബാനറിൽ ബർജാത്യ നിർമിച്ച ഹം ആപ്കെ ഹെ കോൻ, മേനേ പ്യാർ കിയ എന്നീ സിനിമകൾ സൂപ്പർ ഹിറ്റുകളായിരുന്നു. നട്ടെല്ലിനു വേദനയുമായി തിങ്കളാഴ്ചയാണ് ബർജാത്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: സുധ. മകൻ: സൂരജ് ബർജാത്യ. രാജ്കുമാറിന്റെ പിതാവ് താരാചന്ദ് ബർജാത്യയാണ് രാജശ്രീ ഫിലിംസ് എന്ന സിനിമാ നിർമാണക്കന്പനി ആരംഭിച്ചത്.
90 കളിലെ സൂപ്പർഹിറ്റുകളായ ഹം സാത് സാത് ഹേ, ഹം ആപ്കെ ഹെ കോൻ, മേനേ പ്യാർ കിയ എന്നിവ കൂടാതെ അടുത്തിടെ പുറത്തിറങ്ങിയ വിവാഹ്, പ്രേം രതൻ ധൻ പായോ, ഹം ചാർ എന്നീ സിനിമകളും വൻ ഹിറ്റുകളായിരുന്നു. മൃതദേഹം ഇന്നലെ വർളി ശ്മശാനത്തിൽ സംസ്കരിച്ചു.