ഇസ്ലാമാബാദ്: സന്ദർശനത്തിനെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ (എംബിഎസ്) രാജകുമാരന് പാക്കിസ്ഥാൻ സമ്മാനിച്ചത് സ്വർണം പൂശിയ യന്ത്രത്തോക്ക്.
സൗദിയിലെ ഭരണനിയന്താവുകൂടിയായ മുഹമ്മദ് രാജകുമാരൻ ഞായറാഴ്ച രാത്രിയാണ് ഇസ്ലാമാബാദിലെത്തിയത്. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വസതിയിൽവച്ചായിരുന്നു സമ്മാനം കൈമാറിയതെന്ന് ദ ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തു. പാക് സെനറ്റിലെ ചെയർമാൻ സാദിക് സജ്രാണിയാണ് സമ്മാനം കൈമാറിയത്.
പുൽവാമ ആക്രമണം അടക്കമുള്ള ഭീകരപ്രവർത്തനങ്ങളുടെ പേരിൽ പാക്കിസ്ഥാൻ ലോകരാഷ്ട്രങ്ങളിൽനിന്നു പഴികേൾക്കുന്ന സമയത്താണ് വിദേശ രാജ്യ പ്രതിനിധിക്ക് അസാധാരണ സമ്മാനം നല്കിയിരിക്കുന്നത്. ജനുവരിയിൽ ഇസ്ലാമാബാദിലെത്തിയ സൗദി രാജകുമാരൻ ഫഹദ് ബിൻ സുൽത്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് സ്വർണം പൂശിയ കലാഷ്നിക്കോവ് തോക്കും വെടിയുണ്ടകളും സമ്മാനിച്ചിരുന്നു.