ബാഗ്ദാദ്: കുർദിഷ് ഭൂരിപക്ഷ എസ്ഡിഎഫ്(സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ്)150 ഐഎസ് ഭീകരരെ ഇറാക്കിനു കൈമാറി.ഐഎസ് ബന്ധം സംശയിക്കുന്ന 20,000 ഇറാക്കികളെ വടക്കൻ സിറിയയിലെ തടങ്കൽപ്പാളയങ്ങളിൽ എസ്ഡിഎഫ് പാർപ്പിച്ചിട്ടുണ്ട്.
ഇറാക്കി അതിർത്തിക്കു സമീപമുള്ള ഐഎസിന്റെ അവസാന സങ്കേതമായ ബാഗുസ് ഗ്രാമം കൈയടക്കാൻ എസ്ഡിഎഫ് യുദ്ധം തുടരുകയാണ്. എസ്ഡിഎഫിന് യുഎസ് യുദ്ധവിമാനങ്ങളുടെ പിൻബലമുണ്ട്.ബാഗുസിൽ കുടുങ്ങിയ ഒട്ടേറെ സിവിലിയന്മാരെ ബുധനാഴ്ച സുരക്ഷിതമായി ഒഴിപ്പിച്ചു.