ചെന്നൈ: ഇന്ന് നടക്കുന്ന പ്രഥമ പ്രോ വോളിബോള്‍ ലീഗ്് ഫൈനലില്‍ കാലിക്കട്ട് ഹീറോസ്-ചെന്നൈ സ്പാര്‍ട്ടന്‍സ് പോരാട്ടം. ഒരു തോല്‍വി പോലുമറിയാതെയാണ് കേരള ത്തിന്റെ ഹീറോസ് ഫൈനലിലെത്തിയത്. സെമി ഫൈനലില്‍ യു മുംബയ്ക്കെതിരേ മൂന്നു സെറ്റുകളുടെ അനായാസ ജയമണ് ഹീറോസ് സ്വന്തമാക്കിയത്. ലീഗ് മത്സരങ്ങളില്‍ മൂന്നെണ്ണം തോറ്റ സ്പാര്‍ട്ടന്‍സ് അട്ടിമറിയിലൂടെയാണ് ഫൈനലില്‍ കടന്നത്. രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തിയ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിലാണ് സ്പാര്‍ട്ടന്‍സ് കീഴടക്കിയത്.
നായകന് ജെറോ വിനീത് പുലര്‍ത്തുന്ന ഫോമും സ്ഥിരതയുമാണ് ഹീറോസിന്റെ കരുത്ത്. ഒപ്പം അജിത് ലാല്‍, പോള്‍ ലോട്മാന് എന്നിവരുടെ പ്രകടനവും ടീമിന് ശക്തരാക്കുന്നു. ലീഗിലെ ടോപ് ടെന്‍ പോയിന്റ് സ്കോറര്‍മാരില്‍ ഈ മൂവരുമുണ്ട്.
സെമി ഫൈനലില്‍ സ്പാര്‍ട്ടന്‍സ് ബ്ലൂ സ്്പൈക്കേഴ്സിനോട് ഏറ്റവും മികച്ച പോരാട്ടം നടത്തിയാണ് ഫൈനലില്‍ കടന്നത്. 2-1ന് പിന്നിലായശേഷം ശക്തമായി തിരിച്ചടിച്ചാണ് ഫൈനലില്‍ കടന്നത്. റൂഡി വെര്‍ഹോഫ്, നവീന്‍ രാജ ജേക്കബ്, റുസ് ലാന്‍സ് സോറോകിന്‍സ് എന്നിവരാണ് സ്പാര്‍ട്ടന്‍സിന്റെ ശക്തി.
വനിതകളുടെ പ്രദർശന മത്സരം
ഇന്ത്യയിലെ വനിത വോളിബോളിന് പ്രോത്സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെ പ്രോ വോളിബോള്‍ ലീഗിൽ വനിതകളുടെ വോളിബോള്‍ മത്സരം. പ്രോ വോളി ലീഗ് ഫൈനല്‍ നടക്കുന്ന ചെന്നൈയിലെ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വനിത വോളിബോള്‍ താരങ്ങളെ ഉള്‍പ്പെടുത്തി മത്സരം സംഘടിപ്പിക്കും. ഇന്നു നടക്കുന്ന ഫൈനലിനു മുമ്പാണ് വനിതകളുടെ മത്സരം.
ബ്ലൂ, യെല്ലോ എന്നിങ്ങനെ രണ്ടു ടീമുകളായിട്ടായിരിക്കും മത്സരം. ഇന്ത്യന്‍ വനിത വോളിബോള്‍ പ്രതിഭകളെ ദേശീയ ടെലിവിഷനില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. ലീഗില്‍ ടിവി കമന്റേറ്ററായ അലെക്സ ചിത്ര സ്ട്രേഞ്ച്, ടീം ബ്ലൂവിനെ പ്രതിനിധീകരിക്കും. സ്ലോവേനിയയുടെ മരീന സ്വെറ്റനോവ ടീം യെല്ലോയ്ക്കു വേണ്ടി കളത്തിലിറങ്ങും. മൂന്നു സെറ്റ് മത്സരത്തില്‍ ഓരോന്നും 15 പോയിന്റ് വീതമായിരിക്കും.
പ്രോ വോളി: ഫൈനല്‍ ഇന്ന്
12:28 AM Feb 22, 2019 | Deepika.com