ഇം​ഗ്ല​ണ്ടി​നു ജ​യം

12:28 AM Feb 22, 2019 | Deepika.com
ബ്രി​ജ്ടൗ​ണ്‍: ജേ​സ​ണ്‍ റോ​യി​യു​ടെ​യും ജോ ​റൂ​ട്ടി​ന്‍റെ​യും സെ​ഞ്ചു​റി ക​രു​ത്തി​ല്‍ വി​ന്‍ഡീ​സി​നെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ ഇം​ഗ്ല​ണ്ടി​ന് ആ​റു വി​ക്ക​റ്റ് ജ​യം. ഇ​തോ​ടെ അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ ഇം​ഗ്ല​ണ്ട് 1-0ന് ​മു​ന്നി​ലെ​ത്തി.

24 സെ​ഞ്ചു​റി കു​റി​ച്ച ക്രി​സ് ഗെ​യ്‌​ലി​ന്‍റെ മി​ക​വി​ല്‍ വി​ന്‍ഡീ​സ് 50 ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റി​ന് 360 റ​ണ്‍സ് എ​ടു​ത്തു. എ​ന്നാ​ല്‍, 85 പ​ന്തി​ല്‍ 123 റ​ണ്‍സ് നേ​ടി​യ റോ​യ്, 97 പ​ന്തി​ല്‍ 102 റ​ണ്‍സ് നേ​ടി​യ റൂ​ട്ട് എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​ങ്ങ​ള്‍ ഇം​ഗ്ല​ണ്ടി​നെ എ​ട്ടു പ​ന്ത് ബാ​ക്കി​യി​രി​ക്കേ ജ​യ​ത്തി​ലെ​ത്തി​ച്ചു. ക​രീ​ബി​യ​ന്‍ നാ​ട്ടി​ല്‍ റ​ണ്‍സ് പി​ന്തു​ട​ര്‍ന്നു​ള്ള ഇം​ഗ്ല​ണ്ടി​ന്‍റെ ഏ​റ്റ​വും വ​ലി​യ ജ​യ​മാ​ണി​ത്. ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​ര്‍ക്കു ചേ​ര്‍ന്ന പ്ര​ക​ട​ന​മാ​ണ് ഇം​ഗ്ല​ണ്ട്് ന​ട​ത്തി​യ​ത്.

റോ​യി​യാ​ണ് കൂ​ടു​ത​ല്‍ ആ​ക്ര​മ​ണ​കാ​രി​യാ​യ​ത്. 65 പ​ന്തി​ല്‍നി​ന്നാ​യി​രു​ന്നു ഈ ​ഓ​പ്പ​ണ​റു​ടെ സെ​ഞ്ചു​റി. റോ​യി-​ജോ​ണി ബെ​യ​ർസ്റ്റോ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് 91 റ​ണ്‍സാ​ണെ​ത്തി​യ​ത്. ര​ണ്ടാം വി​ക്ക​റ്റി​ല്‍ റൂ​ട്ടു​മാ​യി ചേ​ര്‍ന്ന് 114 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ടും സ്ഥാ​പി​ച്ചു. 27 ഓ​വ​റി​ല്‍ റോ​യ് പു​റ​ത്താ​യ​ശേ​ഷം റൂ​ട്ട് ക​ളി​യു​ടെ നി​യ​ന്ത്ര​ണ​മേ​റ്റെ​ടു​ത്തു. റൂ​ട്ടും ഇ​യോ​ന്‍ മോ​ര്‍ഗ​നും ചേ​ര്‍ന്ന്് 16 ഓ​വ​റി​ല്‍ 116 റ​ണ്‍സാ​ണ് എ​ടു​ത്ത​ത്. ജ​യ​ത്തി​ന​രു​കി​ലാ​ണ് മോ​ര്‍ഗ​ന്‍ (51 പ​ന്തി​ല്‍ 65) പു​റ​ത്താ​യ​ത്. സ്‌​കോ​ര്‍ ഒ​പ്പ​ത്തി​നൊ​പ്പ​മാ​യ​പ്പോ​ള്‍ വി​ജ​യ റ​ണ്ണി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് റൂ​ട്ട് പു​റ​ത്താ​യ​ത്. പി​ന്നീ​ടെ​ത്തി​യ ജോ​സ് ബ​ട്‌​ല​ര്‍ നേ​രി​ട്ട ആ​ദ്യ പ​ന്ത് ത​ന്നെ ഫോ​റ​ടി​ച്ച് ക​ളി ജ​യി​പ്പി​ച്ചു. ബെ​ന്‍ സ്റ്റോ​ക്‌​സ് (20) പു​റ​ത്താ​കാ​തെ​നി​ന്നു.

ഗെ​യ്‌​ലി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് ക​രു​ത്തി​ലാ​ണ് വി​ന്‍ഡീ​സ് വ​ന്‍ സ്‌​കോ​ര്‍ നേ​ടി​യ​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യ്ക്കു​ശേ​ഷം ഗെ​യ്‌​ലി​ന്‍റെ ആ​ദ്യ ഏ​ക​ദി​ന​മാ​ണ്. 129 പ​ന്തി​ല്‍ 135 റ​ണ്‍സ് നേ​ടി​യ ഗെ​യ്‌ൽ 12 സി​ക്‌​സും മൂ​ന്നു ഫോ​റു​മാ​ണ് പാ​യി​ച്ച​ത്. തു​ട​ക്ക​ത്തി​ല്‍ ഗെ​യ്‌ൽ പ​ത​റി​യെ​ങ്കി​ലും പി​ടി​ച്ചു​നി​ന്ന​തോ​ടെ ആ​ക്ര​മ​ണ​മാ​യി​രു​ന്നു. വി​ന്‍ഡീ​സി​ന്‍റെ ഇ​ന്നിം​ഗ്‌​സി​ലാ​കെ 23 സി​ക്‌​സാ​ണ് പി​റ​ന്ന​ത്. ഇ​തി​ല്‍ കൂ​ടു​ത​ലും ഗെ​യ്‌​ലി​ന്‍റെ​താ​യി​രു​ന്നു.

അ​വ​സാ​ന 15 ഓ​വ​റി​ല്‍ ഗെ​യ്‌​ലി​നും മ​റ്റ് ബാ​റ്റ്‌​സ്മാ​ന്‍മാ​ര്‍ക്കും കൂ​ടു​ത​ല്‍ റ​ണ്‍സെ​ടു​ക്കാ​നാ​വാ​തെ പോ​യ​താ​ണ് വി​ന്‍ഡീ​സി​നു തി​രി​ച്ച​ടി​യാ​യ​ത്. ത​ക​ര്‍ത്തു ക​ളി​ച്ച ബ്രാ​വോ​യു​ടെ പു​റ​ത്താ​ക​ലാ​ണ് വി​ന്‍ഡീ​സ് സ്‌​കോ​റിം​ഗി​നെ ബാ​ധി​ച്ച​ത്. ഗെ​യ്‌ൽ പു​റ​ത്താ​യ​ശേ​ഷ​മെ​ത്തി​വ​രി​ല്‍ ആ​ഷ്‌​ലി ന​ഴ്‌​സ് (എ​ട്ട് പ​ന്തി​ല്‍ 25 നോ​ട്ടൗ​ട്ട്) ഒ​ഴി​കെ മ​റ്റാ​ര്‍ക്കും മി​ക​വ് പ്ര​ക​ടി​പ്പി​ക്കാ​നാ​യി​ല്ല.