ഹ​ര്‍ദി​ക് പാ​ണ്ഡ്യ​ക്കു പ​രി​ക്ക്; ഓ​സീ​സി​നെ​തി​രേ ഇ​ല്ല

12:28 AM Feb 22, 2019 | Deepika.com
മും​ബൈ: ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​ന്‍ ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ ഹാ​ര്‍ദി​ക് പാ​ണ്ഡ്യക്ക് തി​രി​ച്ച​ടി​യാ​യി വീ​ണ്ടും പ​രി​ക്ക്. ഇ​തേ​ത്തു​ട​ര്‍ന്ന് ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രെ ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ട്വ​ന്‍റി20, ഏ​ക​ദി​ന ടീ​മു​ക​ളി​ല്‍നി​ന്ന് പാ​ണ്ഡ്യ​യെ ഒ​ഴി​വാ​ക്കി. തു​ട​ര്‍ച്ച​യാ​യി അ​ല​ട്ടു​ന്ന പു​റം​വേ​ദ​ന​യെ തു​ട​ര്‍ന്നാ​ണ് പാ​ണ്ഡ്യ​യെ ഒ​ഴി​വാ​ക്കു​ന്ന​തെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു.

ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രാ​യ ട്വ​ന്‍റി20 പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​ല്‍ ഹാ​ര്‍ദി​ക് പാ​ണ്ഡ്യ​ക്ക് പ​ക​ര​ക്കാ​ര​നെ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​തോ​ടെ 15 അം​ഗ ടീം 14 ​അം​ഗ ടീ​മാ​യി ചു​രു​ങ്ങും. അ​തേ​സ​മ​യം, അ​ഞ്ച് ഏ​ക​ദി​ന​ങ്ങ​ളു​ള്‍പ്പെ​ടു​ന്ന പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​ല്‍ പാ​ണ്ഡ്യക്കു പ​ക​രം ര​വീ​ന്ദ്ര ജ​ഡേ​ജ​യെ ഉ​ള്‍പ്പെ​ടു​ത്തി.

ഏ​ഷ്യാ​ക​പ്പി​നി​ടെ ന​ടു​വി​ന് പ​രു​ക്കേ​റ്റ പാ​ണ്ഡ്യ ഏ​റെ​ക്കാ​ലം ടീ​മി​നു പു​റ​ത്താ​യി​രു​ന്നു. നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം ടീ​മി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ അ​വ​സ​ര​ത്തി​ലാ​ണ് ഒ​രു ടെ​ലി​വി​ഷ​ന്‍ ചാ​റ്റ് ഷോ​യി​ലെ വി​വാ​ദ പ​രാ​മ​ര്‍ശ​ങ്ങ​ളെ തു​ട​ര്‍ന്ന് സ​സ്‌​പെ​ന്‍ഷ​നി​ലാ​യ​ിരുന്നു. ഇ​തി​നു ശേ​ഷം വീ​ണ്ടും ടീ​മി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി അ​ധി​കം വൈ​കും മു​ന്‍പാ​ണ് വീ​ണ്ടും പ​രി​ക്ക് താ​ര​ത്തെ പിടികൂടിയത്.