ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ പാക്കിസ്ഥാൻ പൗരനായ തടവുകാരനെ സഹതടവുകാർ തല്ലിക്കൊന്നു. പാക് പഞ്ചാബിലെ സിയാൽകോട്ട് സ്വദേശി ശക്റുള്ള (50) ആണ് തലയിൽ കല്ലുകൊണ്ടുള്ള ഇടിയേറ്റു മരിച്ചത്. സഹതടവുകാരുമായുള്ള പിടിവലിക്കിടെയാണു സംഭവമെന്നു ജയിൽ ഐജി രൂപീന്ദർ സിംഗ് അറിയിച്ചു.
നിയമവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന കുറ്റത്തിന് 2011 ലാണു പാക് പൗരനെ ജയിലിലെ പ്രത്യേക സെല്ലിൽ അടച്ചത്. ജീവപര്യന്തം ശിക്ഷയാണിയാൾക്ക്. മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ ജയിൽ വളപ്പിലാണു പോസ്റ്റ്മോർട്ടം നടപടികൾ.
ഭീകരാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാനുമായുള്ള ബന്ധം തീർത്തും വഷളായ സാഹചര്യത്തിലാണു തടവുകാരന്റെ ദുരൂഹമരണം.