+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആണവ നിരായുധീകരണം: ധൃതിയില്ലെന്നു ട്രംപ്

വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ഉ​​ത്ത​​ര​​കൊ​​റി​​യ​​യു​​ടെ ആ​​ണ​​വ​​നി​​രാ​​യു​​ധീ​​ക​​ര​​ണ​​മാ​​ണ് ആ​​ത്യ​​ന്തി​​ക ല​​ക്ഷ്യ​​മെ​​ങ്കി​​ലും ഇ​​ക്കാ​​ര്യ​​ത്തി​​ൽ ധൃ​​തി​​യൊ​​ന്നു​​മി​​ല്ലെ​​ന്നു ട്രം​​പ്. അ
ആണവ നിരായുധീകരണം: ധൃതിയില്ലെന്നു ട്രംപ്
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ഉ​​ത്ത​​ര​​കൊ​​റി​​യ​​യു​​ടെ ആ​​ണ​​വ​​നി​​രാ​​യു​​ധീ​​ക​​ര​​ണ​​മാ​​ണ് ആ​​ത്യ​​ന്തി​​ക ല​​ക്ഷ്യ​​മെ​​ങ്കി​​ലും ഇ​​ക്കാ​​ര്യ​​ത്തി​​ൽ ധൃ​​തി​​യൊ​​ന്നു​​മി​​ല്ലെ​​ന്നു ട്രം​​പ്. അ​​ടു​​ത്ത​​യാ​​ഴ്ച ചെ​​യ​​ർ​​മാ​​ൻ കി​​മ്മു​​മാ​​യി ര​​ണ്ടാ​​മ​​ത്തെ ഉ​​ച്ച​​കോ​​ടി ന​​ട​​ത്തു​​ക​​യാ​​ണ്. എ​​ന്തു സം​​ഭ​​വി​​ക്കു​​മെ​​ന്നു കാ​​ണാം-​​ട്രം​​പ് റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രോ​​ടു പ​​റ​​ഞ്ഞു.

ഹാ​​നോ​​യി​​ലെ നി​​ർ​​ദി​​ഷ്ട ഉ​​ച്ച​​കോ​​ടി​​യെ​​ക്കു​​റി​​ച്ച് ദ​​ക്ഷി​​ണ കൊ​​റി​​യ​​ൻ​​പ്ര​​സി​​ഡ​​ന്‍റ് മൂ​​ൺ ജേ ​​ഇ​​ന്നു​​മാ​​യി താ​​ൻ ടെ​​ല​​ഫോ​​ണി​​ൽ ച​​ർ​​ച്ച ന​​ട​​ത്തി​​യെ​​ന്നും ട്രം​​പ് അ​​റി​​യി​​ച്ചു. ജാ​​പ്പ​​നീ​​സ് പ്ര​​ധാ​​ന​​മ​​ന്ത്രി ഷി​​ൻ​​സോ ആ​​ബെ​​യു​​മാ​​യും ഉ​​ച്ച​​കോ​​ടി​​ക്കാ​​ര്യം ച​​ർ​​ച്ച ചെ​​യ്യു​​മെ​​ന്നു ട്രം​​പ് വ്യ​​ക്ത​​മാ​​ക്കി.

ജൂ​​ണി​​ലെ സിം​​ഗ​​പ്പൂ​​ർ ഉ​​ച്ച​​കോ​​ടി​​ക്കു​​ശേ​​ഷം ഉ​​ത്ത​​ര​​കൊ​​റി​​യ പി​​ന്നീ​​ട് ആ​​ണ​​വ പ​​രീ​​ക്ഷ​​ണം ന​​ട​​ത്തി​​യി​​ട്ടി​​ല്ല. എ​​ന്നാ​​ൽ നി​​ല​​വി​​ലു​​ള്ള ആ​​ണ​​വാ​​യു​​ധ​​ങ്ങ​​ൾ കൈ​​യൊ‍‍ഴി​​യു​​ന്ന കാ​​ര്യ​​ത്തെ​​ക്കു​​റി​​ച്ച് ഉ​​റ​​പ്പും ന​​ൽ​​കി​​യി​​ട്ടി​​ല്ല.