ബെയ്ജിംഗ്: ചൈനയിൽ മുൻ പട്ടാള മേധാവിക്ക് അഴിമതി കേസിൽ ജീവപര്യന്തം. പീപ്പിൾ ലിബറേഷൻ ആർമി(പിപിപി) ജോയിന്റ് സ്റ്റാഫ് വകുപ്പിന്റെ മേധാവിയായിരുന്ന ജനറൽ ഫാംഗ് ഫെംഗ്ഹുയി ആണ് ശിക്ഷിക്കപ്പെട്ടത്. കൈക്കൂലി വാങ്ങുകയും നല്കുകയും ചെയ്തുവെന്ന് ആരോപിക്കപ്പെടുന്നു. കോർട്ട് മാർഷലിനു മുന്പായി ഒക്ടോബറിൽ ഇദ്ദേഹത്തെ കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് പുറത്താക്കുകയും പട്ടാള പദവികളിൽനിന്നു തരംതാഴ്ത്തുകയും ചെയ്തിരുന്നു.