സംസ്ഥാന അന്പെയ്ത്ത് ചാന്പ്യൻഷിപ്പ് 23, 24 തീയതികളിൽ
12:51 AM Feb 21, 2019 | Deepika.com
പെരുന്പാവൂർ: മുപ്പത്തിയൊന്നാമത് സംസ്ഥാന അന്പെയ്ത്ത് ചാന്പ്യൻഷിപ്പ് 23, 24 തീയതികളിൽ പെരുന്പാവൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വിവിധ ജില്ലകളിൽനിന്നു മുന്നൂറിൽപരം മത്സരാർഥികൾ പങ്കെടുക്കും.വിജയികൾ അടുത്ത മാസം കട്ടക്കിൽ നടക്കുന്ന ദേശീയ ചാന്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും.