റോഷന്‍സ് ക്ലബ്ബിനു ജയം
12:51 AM Feb 21, 2019 | Deepika.com
ആലുവ: 18-ാമത് ചാമ്പ്യന്‍സ് ട്രോഫി ഇന്റര്‍ ക്ലബ് ബാസ്കറ്റ്ബോളില്‍ ആദ്യ ജയം ആലപ്പുഴ റോഷന്‍സ് ക്ലബ്ബിലെ വനിതകള്ക്ക്്. ഉദ്ഘാടന മത്സരത്തില്‍ റോഷന്‍സ് 64-35ന് സെന്റ് ജോസഫ്സ് കോളജ് ആലപ്പുഴയെ തോല്‍പ്പിച്ചു. പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് മത്സരം തുടങ്ങിയത്. വനിത, പുരുഷ വിഭാഗത്തിലാണ് മത്സരങ്ങള്‍. ടൂര്‍ണമെന്റിലെ ജേതാക്കള്‍ 33-ാമത് ഫെഡറേഷന് കപ്പ് ബാസ്കറ്റ്ബോളിന് തെരഞ്ഞെടുക്കപ്പെടും.