+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇൻഡേനിൽനിന്ന് ആധാർ വിവരങ്ങൾ ചോർന്നു

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർപറേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള ഇ​ൻ​ഡേ​നി​ൽനി​ന്ന് വി​ത​ര​ണ​ക്കാ​രു​ടെ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​ത
ഇൻഡേനിൽനിന്ന് ആധാർ വിവരങ്ങൾ ചോർന്നു
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർപറേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള ഇ​ൻ​ഡേ​നി​ൽനി​ന്ന് വി​ത​ര​ണ​ക്കാ​രു​ടെ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

പാ​ച​കവാ​ത​ക വ്യാ​പാ​രി​ക​ളും വി​ത​ര​ണ​ക്കാ​രും ഉ​പ​ഭോ​ക്താ​ക്ക​ളും അ​ട​ക്ക​മു​ള്ള 6.7 ദ​ശ​ല​ക്ഷം ആ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഇ​ൻ​ഡേ​ൻ ക​ന്പ​നി​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​യി​രു​ന്നെ​ന്നും അ​ത് ആ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥി​തി​യി​ലാ​ണെ​ന്നും ഓ​ണ്‍ലൈ​ൻ വി​ദ​ഗ്ധ​നാ​യ എ​ല്ലി​യ​ട്ട് ആ​ൽ​ഡേ​ഴ്സ​ണ്‍ വെ​ളി​പ്പെ​ടു​ത്തി. ആ​ധാ​ർ വി​ഷ​യ​ത്തി​ൽ നേ​ര​ത്തെ​യും വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള ആ​ൽ​ഡേ​ഴ്സ​ണ്‍ മീ​ഡി​യം എ​ന്ന പേ​രി​ലു​ള്ള ബ്ലോ​ഗി​ലൂ​ടെ​യാ​ണ് പു​തി​യ കാ​ര്യ​ങ്ങ​ളും പു​റ​ത്തു​വി​ട്ട​ത്. ഇ​ൻ​ഡേ​ന്‍റെ ഡീ​ലേ​ഴ്സ് പോ​ർ​ട്ട​ലി​ലാ​ണ് ആ​ധി​കാ​രിക​മല്ലാ​ത്ത വി​ധ​ത്തി​ൽ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്.

ആ​ധാ​ർ ന​ന്പ​രി​നൊ​പ്പം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പേ​രു​ക​ളും ഡേ​റ്റാ​ബേ​സി​ൽ ഉ​ണ്ടാ​യി​രു​ന്നു. 11,000-ത്തോ​ളം പേ​രു​ക​ളും വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ച​പ്പോ​ഴേ​ക്കും ത​ന്‍റെ ഐ​പി അ​ഡ്ര​സ് ഇ​ൻ​ഡേ​ൻ ബ്ലോ​ക്ക് ചെ​യ്ത​താ​യും ആ​ൽ​ഡേ​ഴ്സ​ണ്‍ വി​ശ​ദ​മാ​ക്കു​ന്നു.

യൂ​സ​ർ ഐ​ഡി​യും പാ​സ്‌വേഡും ഉ​പ​യോ​ഗി​ക്കാ​തെ​യാ​ണ് വെ​ബ്സൈ​റ്റി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. ലോ​ഗി​ൻ ചെ​യ്യാ​തെ ആ​ധാ​ർ വി​വ​ര​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രാ​നാ​കു​ന്ന​ത് സു​ര​ക്ഷാ വീ​ഴ്ച​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ഡേ​റ്റാ​ബേ​സി​ൽ നി​ന്ന് ഒ​രാ​ൾ​ക്കും ചോ​ർ​ത്താ​നാ​കി​ല്ലെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​രും യു​എ​ഡി​ഐ​എ​യും ആ​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റു​ക​ളി​ൽനി​ന്നു ത​ന്നെ വി​വ​ര​ങ്ങ​ൾ പു​റ​ത്താ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ്യാ​പ​ക​മാ​കു​ന്ന​ത്.