ഹൈദരാബാദ്: പത്തു മന്ത്രിമാരെ ഉൾപ്പെടുത്തി തെലുങ്കാന മന്ത്രിസഭ വികസിപ്പിച്ചു. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകൻ കെ.ടി. രാമറാവുവിനെയും മരുമകൻ ടി. ഹരീഷ് റാവുവിനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല.
ഇരുവരും കഴിഞ്ഞ തവണ മന്ത്രിമാരായിരുന്നു. അധികാരമേറ്റ് രണ്ടു മാസത്തിനു ശേഷമാണു തെലുങ്കാന മന്ത്രിസഭ വികസിപ്പിച്ചത്. ഇന്ദ്രകിരൺ റെഡ്ഡി, തലസാനി ശ്രീനിവാസ യാദവ്, ജി. ജഗദീഷ് റെഡ്ഡി, ഇടേല രാജേന്ദർ, എസ്. നിരഞ്ജൻ റെഡ്ഡി, കൊപ്പുല ഈശ്വർ, ഇരാബെലി ദയാകർ റാവു, വി. ശ്രീനിവാസ് ഗൗഡ്, വെമുല പ്രശാന്ത് റെജ്ജി, മല്ല റെഡ്ഡി എന്നിവരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ.