പാരീസ്: പ്രമുഖ ഫാഷൻ ഡിസൈനർ കാൾ ലാഗർഫെൽഡ് അന്തരിച്ചു. ഫ്രഞ്ച് ഫാഷൻ കന്പനി ചാനലിൽ ക്രിയേറ്റീവ് ഡയറക്ടറായിരുന്നു. ജർമൻ വംശജനായ ഇദ്ദേഹത്തിന്റെ അന്ത്യം പാൻക്രിയാസിലെ കാൻസർ മൂലമാണെന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നു. പാരീസിനെ ലോക ഫാഷന്റെ തലസ്ഥാനമാക്കി മാറ്റിയത് ലാഗർഫെൽഡ് ആണെന്ന് ഫ്രഞ്ച് കന്പനി എൽവിഎംഎച്ചിന്റെ മേധാവി ബെർനാർഡ് അർനോൾട്ട് പറഞ്ഞു.