ഹീറോസ് ഫൈനലില്‍

12:25 AM Feb 20, 2019 | Deepika.com
ചെ​ന്നൈ: പ്ര​ഥ​മ പ്രൊ ​വോ​ളി​ബോ​ള്‍ ലീ​ഗി​ല്‍ കേ​ര​ള​ത്തി​ന്‍റ കാ​ലി​ക്ക​ട്ട് ഹീ​റോ​സ് ഫൈ​ന​ലി​ല്‍. യു ​മും​ബ​യെ ത​ക​ര്‍ത്താ​ണ് ഹീ​റോ​സ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്കാ​ണ് കാ​ലി​ക്ക​ട്ട് ഹീ​റോ​സി​ന്‍റെ വി​ജ​യം. സ്‌​കോ​ര്‍: 15-12, 15-9, 16-14. ഒ​രു തോ​ല്‍വി പോ​ലു​മ​റി​യാ​തെ​യാ​ണ് കാ​ലി​ക്ക​ട്ട് ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്. ഹീ​റോ​സി​ന്‍റെ മ​ല​യാ​ളി​താ​രം ജെ​റോം വി​നീ​ത് 12 പോ​യി​ന്‍റു​മാ​യി ടോ​പ് സ്‌​കോ​റ​റാ​യി.

ആ​ദ്യ സെ​റ്റി​ല്‍ ഒ​പ്പ​ത്തി​നൊ​പ്പ​മു​ള്ള പോ​രാ​ട്ട​മാ​ണ് ഇ​രു​ടീ​മും പു​റ​ത്തെ​ടു​ത്ത​ത്. ആ​ദ്യ സെ​റ്റി​ലെ അ​വ​സാ​നം തു​ട​ര്‍ച്ച​യാ​യ പോ​യി​ന്‍റ് നേ​ടി​യാ​ണ് ഹീ​റോ​സ് സെ​റ്റ് നേ​ടി​യ​ത്. ര​ണ്ടാം സെ​റ്റി​ന്‍റെ തു​ട​ക്ക​ത്തി​ലും യു ​മും​ബ​യ്ക്ക് കാ​ലി​ക്ക​ട്ടി​നൊ​പ്പ​മെ​ത്താ​നാ​യി. യു ​മും​ബ​യു​ടെ പോ​യി​ന്‍റ് എ​ട്ടി​ല്‍നി​ല്‍ക്കേ തു​ട​ര്‍ പോ​യി​ന്‍റു​ക​ളു​മാ​യി ര​ണ്ടാം സെ​റ്റും കേ​ര​ള ടീം ​സ്വ​ന്ത​മാ​ക്കി. നി​ര്‍ണാ​യ​ക മൂ​ന്നാം സെ​റ്റി​ല്‍ യും ​മും​ബ തി​രി​ച്ചു​വ​രു​മെ​ന്ന് തോ​ന്നി. യു ​മും​ബ 12-7ന് ​മു​ന്നി​ല്‍ നി​ല്‍ക്കേ കാ​ലി​ക്ക​ട്ടി​ന്‍റെ പോ​ള്‍ ലോ​ട്മാ​ന്‍റെ​യും ജെ​റോ​മി​ന്‍റെ​യും പ്ര​ക​ട​ന​ങ്ങ​ള്‍ ടീ​മി​നെ ജ​യ​ത്തി​ലേ​ക്കു ന​യി​ച്ചു.