ലണ്ടന്‍: ശ്രീലങ്കന്‍ സ്പിന്നര്‍ അകില ധനഞ്ജയയ്ക്ക് ബൗളിംഗ് തുടരാന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അനുമതി നല്കി. നിയമാനുസൃതമല്ലാത്ത ബൗളിംഗ് ആക്ഷനെത്തുടര്‍ന്ന് ധനഞ്ജയയ്ക്ക് ഐസിസി വിലക്കേര്‍പ്പെടുത്തിയിരുന്നു. ബൗളിംഗ് ആക്ഷനില്‍ ഐസിസി നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയതോടെയാണ് ശ്രീലങ്കന്‍ ഇടങ്കയ്യന്‍ സ്പിന്നര്‍ക്ക് ബൗളിംഗ് തുടരാന്‍ അനുമതി നല്‍കിയത്. ധനഞ്ജയയുടെ പുതിയ ബൗളിംഗ് ആക്ഷന്‍ ചെന്നൈയിലാണ് പരിശോധിച്ചത്.
ബൗളിംഗില്‍ ഐസിസി അനുവദിച്ചിട്ടുള്ള 15 ഡിഗ്രിയില്‍ കൂടുതല്‍ കൈവളയുന്നുണ്ടെന്ന് കണ്ടാണ് ശ്രീലങ്കന്‍ താരത്തിനെ വിലക്കിയത്. നവംബറില്‍ ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ധനഞ്ജയയുടെ ബൗളിംഗിലെ പോരായ്മ മാച്ച് ഓഫീഷ്യല്‍സ് റിപ്പോര്‍ട്ട് ചെയ്തത്. ഇനിയും ധനഞ്ജയയുടെ ബൗളിംഗ് ആക്ഷനില്‍ സംശയാസ്പദമായി എന്തെങ്കിലും തോന്നിയാല്‍ മത്സരം നിയന്ത്രിക്കുന്നവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനാകും.
അകില ധനഞ്ജയയ്ക്കു ബൗള്‍ ചെയ്യാം
12:25 AM Feb 20, 2019 | Deepika.com