ക്രൈസ്റ്റ് കോളജ് ജേതാക്കൾ
12:25 AM Feb 20, 2019 | Deepika.com
കൊച്ചി: ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെയും (ഡിസ്റ്റ്) അങ്കമാലി സ്പോർട്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ സെന്റ് വിൻസെന്റ് ഡി പോൾ എവർ റോളിംഗ് ട്രോഫിക്കും ഫാ. വർക്കി കാട്ടാറത്ത് മെമ്മോറിയൽ റണ്ണേഴ്സ് അപ് ട്രോഫിക്കും വേണ്ടിയുള്ള അഖില കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ടൂർണമെന്റിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ജേതാക്കളായി. അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഡിസ്റ്റ്) യാണ് റണ്ണേഴ്സ് അപ്.