ന്യൂഡൽഹി: പത്രമാധ്യമങ്ങളിൽ "ദളിത്' എന്ന വാക്ക് പ്രയോഗിക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ ഉത്തരവിനെതിരേ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. വിഷയത്തിൽ ഇടപെടാനാവില്ലെന്നു വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
പട്ടികജാതി വിഭാഗക്കാരായ ആളുകളെക്കുറിച്ചു പറയുന്പോൾ "ദളിത്' എന്ന വാക്ക് ഉപയോഗിക്കരുതെന്നാണ് 2018ൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. ഈ ഉത്തരവിന്റെ സാധുതയാണ് ഹർജി നൽകിയവർ ചോദ്യം ചെയ്തത്. എന്നാൽ, വിഷയത്തിൽ ഇടപെടാനാവില്ലെന്നു ചീഫ് ജസ്റ്റീസും ജസ്റ്റീസ് സഞ്ജീവ് ഖന്നയും ഉൾപ്പെട്ട ബെഞ്ച് അറിയിക്കുകയായിരുന്നു.