ജമ്മു: പുൽവാമയിലെ ഭീകരാക്രമണത്തിനു പിന്നാലെ ജമ്മു പട്ടണത്തിൽ വെള്ളിയാഴ്ച പ്രഖ്യാപിച്ച കർഫ്യൂ ഇന്നലെ രാവിലെ മൂന്നു മണിക്കൂർ പിൻവലിച്ചു. വൈകുന്നേരം അഞ്ചുമണിക്കുശേഷം പുനഃസ്ഥാപിച്ചു. സിറ്റിയിലെ അഞ്ചു പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന ചന്നി ഹിമ്മത്, സൈനിക് കോളനി, ത്രികൂട നഗർ, സത്വാരി എന്നീ സ്ഥലങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരുന്നത്. ഇതിനിടെ, 150ലേറെപ്പേരെ മുൻകരുതൽ നടപടികളുടെ ഭാഗമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.