കരിംനഗർ: പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിൽ ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ 100 മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുത്ത യുവതി കുഴഞ്ഞുവീണു മരിച്ചു. രാമദുഗു മണ്ഡൽ വെളിച്ചില സ്വദേശിനി വഡ്ലകൊണ്ട മമത(20)ആണു മരിച്ചത്. പോസ്റ്റുമോർട്ടം പൂർത്തിയായശേഷമേ മരണകാരണം വ്യക്തമാകൂ എന്നു കരിംനഗർ പോലീസ് കമ്മീഷണർ വി.ബി. കമലാസന റെഡ്ഡി പറഞ്ഞു.