ഫറ്റോര്‍ഡ: ഗോവയില്‍ കേരള ബ്ലാസ്റ്റേഴ്സിനു രക്ഷയില്ല. പുതിയ പരിശീലകന് നിലോ വിന്‍ഗാഡയുടെ കീഴില്‍ പുതിയ കരുത്തിലിറങ്ങിയ ആദ്യ രണ്ടു മത്സരത്തിലും തകര്‍പ്പന്‍ പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സിനെ എഫ്സി ഗോവ എതിരില്ലാത്ത മൂന്നു ഗോളിനു തകര്‍ത്തു. ജയത്തോടെ ഗോവ ഒന്നാം സ്ഥാനത്തെത്തി സെമി ഫൈനലിനു യോഗ്യത നേടി.
കഴിഞ്ഞ മത്സരത്തില്‍ സ്വന്തം കാണികളുടെ മുന്നില്‍ ചെന്നൈയിന് എഫ്സിയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവും ബ്ലാസ്റ്റേഴ്സിനുണ്ടായിരുന്നു. ബംഗളൂരു എഫ്സിയെ അവരുടെ ഗ്രൗണ്ടില്‍ വിറപ്പിച്ച ബ്ലാസ്റ്റേഴ്സ് ആയിരുന്നില്ല ഗോവയിലെത്തിയപ്പോള്‍. ഗോവയുടെ വേഗമേറിയ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ പകച്ച ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോള്‍ വഴങ്ങി. മറുപടിയില്ലാതെ ബ്ലാസ്റ്റേഴ്സ് കുഴങ്ങി. ഫെറാന്‍ കോറോമിനാസ് (22’), എഡു ബേഡിയ (25’), ഹ്യൂഗോ ബൗമൗസ് (78’) എന്നിവരാണ് ഗോള്‍ നേടിയത്. ഗോവയുടെ വേഗമേറിയ മുന്നേറ്റത്തെ പലപ്പോഴും ഗോള്‍കീപ്പര്‍ ധീരജ്സിംഗിന്റെ പ്രകടനമാണ് തടഞ്ഞുനിര്‍ത്തിയത്.
ബ്ലാസ്റ്റേഴ്സ് ഗോവയില്‍ തോറ്റു
12:41 AM Feb 19, 2019 | Deepika.com