റോട്ടര്‍ഡാം: റോട്ടര്‍ഡാം ഓപ്പണ്‍ ടെന്നീസ് കിരീടം ഗെയ്ൽ മോണ്‍ഫില്‍സിന്. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ മോണ്‍ഫില്‍സ് സ്റ്റാന്‍ വാവ്റിങ്കയെ തോല്‍പ്പിച്ചു. 6-3, 1-6, 6-2നാണ് ഫ്രഞ്ച് താരം ജയിച്ചത്. കരിയറിലെ എട്ടാം കിരീടമാണ് മോണ്‍ഫില്‍സ് റോട്ടര്‍ഡാമില്‍ നേടിയത്.
11 വര്‍ഷത്തിനുശേഷം ആദ്യമായാണ് റോട്ടര്‍ഡാം ഫൈനലില്‍ രണ്ടു സീഡ് ചെയ്യപ്പെടാത്ത താരങ്ങള്‍ ഏറ്റുമുട്ടുന്നത്. വാവ്റിങ്കയുടെ സെര്‍വ് രണ്ടു തവണ തകര്‍ത്താണ് മോണ്‍ഫില്‍സ് ആദ്യ സെറ്റ് നേടിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ സ്വിസ് താരം അനായാസം ജയിച്ചു. നിര്‍ണായകമായ മൂന്നാം സെറ്റ്് മോണ്‍ഫില്‍സ് അനായാസം നേടിയെടുത്തു. ഇടതു കൈക്കുഴയ്ക്കു പരിക്കേറ്റതിനാല്‍ വേദനസംഹാരികള്‍ കഴിച്ചാണ് മോണ്‍ഫില്‍സ് മത്സരത്തില്‍ ഇറങ്ങിയത്. ഒരു വര്‍ഷത്തിനിടെ വാവ്റിങ്കയുടെ ആദ്യ ഫൈനലായിരുന്നു.
മോണ്ഫില്സിനു റോട്ടര്‍ഡാം ഓപ്പണ്‍
12:41 AM Feb 19, 2019 | Deepika.com