ന്യൂഡല്‍ഹി: ആറു തവണ ലോകചാമ്പ്യനായ ഇന്ത്യന്‍ ബോക്സിംഗ് താരം മേരി കോം ആഗോള കായിക ഉപകരണ നിര്‍മാതാക്കളായ പ്യൂമയുടെ ബ്രാന്‍ഡ് അംബാസഡര്‍. പ്യൂമയുമായി രണ്ടു വര്‍ഷത്തെ കരാറിലാണ് കോം ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ വനിതകളുടെ റോള്‍ മോഡല്‍ എന്ന നിലയിലാണ് പ്യൂമ ഇന്ത്യ മേരി കോമിനെ ബ്രാന്‍ഡ് അംബാഡസറാക്കിയത്.
പ്യൂമ എന്ന ബ്രാന്‍ഡ് എക്കാലവും വനിതകളെ പ്രോത്സാഹിപ്പിക്കുന്നവരും പിന്തുണയ്ക്കുന്നവരുമാണ്. ഇവര്ക്കൊപ്പമായിരിക്കുന്നത് നല്ലതാണെന്നു തനിക്കു തോന്നുന്നുവെന്നും ലോക ചാമ്പ്യന്‍ പറഞ്ഞു. മേരി കോമിനെ പ്യൂമ കുടുംബത്തിലേക്ക് സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് പ്യൂമ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അഭിഷേക് ഗാംഗുലി പറഞ്ഞു.
മേരി കോം പ്യൂമയുടെ ബ്രാന്‍ഡ് അംബാസഡര്‍
12:41 AM Feb 19, 2019 | Deepika.com