ദുബായ്: ഐസിസി വനിത ഏകദിന ബാറ്റ്സ്വുമണ് റാങ്കിംഗില്‍ ഇന്ത്യൻ ഓപ്പണര്‍ സ്മൃതി മന്ദാന ഒന്നാംസ്ഥാനം നിലനിര്‍ത്തി. ഏകദിന ക്യാപ്റ്റന്‍ മിതാലി രാജ് അഞ്ചാം സ്ഥാനത്ത് തുടരുന്നു. 774 പോയിന്റുള്ള മന്ദാനയ്ക്കു പിന്നില്‍ ഓസ്ട്രേലിയയുടെ എലിസ് പെറി, മെഗ് ലാന്നിംഗ് എന്നിവരെയാണ്. ന്യൂസിലന്‍ഡിന്റെ എമി സാറ്റേര്ത്വെയ്റ്റാണ് നാലാമത്. 17-ാം സ്ഥാനത്തുള്ള ദീപ്്തി ശര്‍മയും 19-ാം സ്ഥാനത്തുള്ള ഹര്‍മന്‍പ്രീത് കൗറുമാണ് ആദ്യ ഇരുപതിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ജുലന് ഗോസ്വാമി മൂന്നാം സ്ഥാനത്ത്. പാക്കിസ്ഥാന്റെ സന മിര്‍ ഒന്നാമതും ഓസ്ട്രേലിയയുടെ മെഗന് ഷുട്ട് രണ്ടാം സ്ഥാനത്തുമാണ്.ഏകദിന ടീം റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍.
സ്മൃതി മന്ദാന ഒന്നാംസ്ഥാനം നിലനിര്‍ത്തി
12:41 AM Feb 19, 2019 | Deepika.com