ന്യൂഡൽഹി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ പാക് സൈനിക വാഹനവ്യൂഹത്തിനു നേരേയുണ്ടായ ചാവേർ ആക്രമണത്തിൽ ഒമ്പതു പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പട്ടു. 11 പേർക്കു പരിക്കേറ്റിട്ടുണ്ട്. സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ പാക്കിസ്ഥാനിൽ സന്ദർശനത്തിനെത്തി മണിക്കൂറുകൾക്കുള്ളിലാണു സംഭവം.
കാഷ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനുനേരേ ആക്രമണമുണ്ടായി മൂന്നു ദിവസത്തിനുള്ളിലാണു പാക്കിസ്ഥാനിൽ സൈനികർക്കു നേരേ ആക്രമണമുണ്ടാകുന്നത്.
കാഷ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനുനേരേ ആക്രമണമുണ്ടായി മൂന്നു ദിവസത്തിനുള്ളിലാണു പാക്കിസ്ഥാനിൽ സൈനികർക്കു നേരേ ആക്രമണമുണ്ടാകുന്നത്.