ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്നു തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്. രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു പാർട്ടിയെയും ഞാൻ പിന്തുണയ്ക്കില്ല. എന്റെ ചിത്രങ്ങളോ രജനി മക്കൾ മന്ദ്രത്തിന്റെ കൊടിയോ പ്രചാരണത്തിന് ഉപയോഗിക്കരുത്-സ്റ്റൈൽമന്നൻ പ്രസ്താവനയിൽ പറഞ്ഞു. തമിഴ്നാട്ടിലെ ജല പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയുന്ന പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് തമിഴ് ജനതയോട് രജനീകാന്ത് അഭ്യർഥിച്ചു.