ശ്രീനഗർ: കാഷ്മീരിലെ മുൻ ഭരണകക്ഷിയായ പിഡിപിയുടെ ജമ്മു ഓഫീസ് പോലീസ് സീൽ ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് മെഹബൂബ മുഫ്തി ഓഫീസ് സന്ദർശിക്കാനിരിക്കേയായിരുന്നു നടപടി . പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാനപ്രശ്നമുണ്ടാകാതിരിക്കാനാണു പോലീസ് പിഡിപി ഓഫീസ് സീൽ ചെയ്തത്.