ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ് ലി ഒന്നാം സ്ഥാനത്തു തുടരുന്നു. സഹതാരം ചേത്വേശ്വര്‍ പൂജാരയാണ് മൂന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ കുശാല്‍ പെരേരയാണ വലിയ മുന്നേറ്റം നടത്തിയത്.
കോഹ്ലിക്ക് 922 പോയിന്റാണുള്ളത്. രണ്ടാംസ്ഥാനത്തുള്ള ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് 897 പോയിന്റും പൂജാരയ്ക്ക് 881 പോയിന്റുമാണുള്ളത്. കോഹ്ലിയും പൂജാരയും ഒഴികെ മറ്റൊരു ഇന്ത്യക്കാരാനും ആദ്യ പത്തിലില്ല.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ ആദ്യ ടെസ്റ്റില്‍ 51 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ പുറത്താകാതെ നേടിയ 153 റണ്‍സുമാണ് പെരേരയുടെ കുതിപ്പിന് തുണയായത്. പെരേരയുടെ മികവിലാണ് ശ്രീലങ്ക ജയിച്ചത്. 58 സ്ഥാനം കടന്നെത്തിയ ശ്രീലങ്കന്‍ താരം 40-ാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ പത്താം വിക്കറ്റില്‍ പെരേരയും വിശ്വ ഫെര്‍ണാണ്ടോയും(6 നോട്ടൗട്ട്) ചേര്‍ന്ന് നേടി 78 റണ്‍സിന്റെ കൂട്ടുകെട്ട് 83 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡാണ് തകര്‍ത്തത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന പത്താം വിക്കറ്റ് കൂട്ടുകെട്ടാണിത്.
ഇന്ത്യയുടെ രവീന്ദ്ര ജഡേജ അഞ്ചാം സ്ഥാനത്ത്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ജഡേജ മൂന്നാം സ്ഥാനത്താണ്. ജേസണ്‍ ഹോള്‍ഡറും ഷക്കീബ് അല്‍ ഹസനുമാണ് ആദ്യ സ്ഥാനങ്ങളില്‍.
ബൗളര്‍മാരിൽ പാറ്റ് കമ്മിന്‍സ്
ബൗളര്‍മാരുടെ റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയെ പിന്തള്ളി ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് ഒന്നിലെത്തി. 2006 ഫെബ്രുവരിയില്‍ ഗ്ലെന്‍ മാക് ഗ്രത്ത് ഒന്നാം സ്ഥാനത്തെത്തിയശേഷം ആദ്യമായാണ് ഓസ്ട്രേലിയക്കാരന് ബൗളര്‍മാരില്‍ ആ സ്ഥാനത്തെത്തുന്നത്.
കോഹ്ലി ഒന്നില്‍ത്തന്നെ
12:53 AM Feb 18, 2019 | Deepika.com