ന്യൂപോര്‍ട്ട്: തകര്‍പ്പന്‍ ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി എഫ്എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ മികച്ച പോരാട്ടം നടത്തിയാണ് ലീഗ് രണ്ട് ടീമായ ന്യൂപോര്‍ട്ട് കൗണ്ടി 4-1ന് കീഴടങ്ങിയത്. സിറ്റിക്കുവേണ്ടി ഫില്‍ ഫോഡന് രണ്ടും ലിറോയ് സെയ്ന്, റിയാദ് മെഹ്റസ് എന്നിവര്‍ ഓരോ ഗോളും നേടി. 82 സ്ഥാനം താഴെയുള്ള ടീമിനെതിരേ പെപ് ഗാഡിയോളയുടെ ടീമിന് അനായാസമായിരുന്നില്ല മത്സരം.
51-ാം മിനിറ്റില്‍ ലിറോയ് സെയ്ന് സിറ്റിയെ മുന്നിലെത്തിച്ചു. ഇതോടെ സിറ്റി മത്സരത്തിന്റെ നിയന്ത്രണമേറ്റെടുത്തു. 75-ാം മിനിറ്റില്‍ ഫോഡന് സിറ്റിയുടെ ലീഡ് ഉയര്‍ത്തി. സ്വന്തം പകുതിയില്‍നിന്ന് പന്തുമായി കുതിച്ച യുവതാരം വലകുലുക്കി. സന്ദര്‍ശകരുടെ പ്രതിരോധ പാളിച്ച മുതലെടുത്ത് പാദ്റെഗ് അമോന്ദ് ഒരു ഗോള്‍ മടക്കി. എന്നാല്‍ 71 സെക്കന്ഡിനുശഷം ഫോഡന് രണ്ടാം ഗോളും നേടി സിറ്റിയുടെ ലീഡ് ഉയര്‍ത്തി. ഇഞ്ചുറി ടൈമില്‍ മെഹ്റസും ഗോള്‍ പട്ടികയില്‍ ഇടംപിടിച്ചു.
മാഞ്ചസ്റ്റർ സിറ്റിക്കു ജയം
12:53 AM Feb 18, 2019 | Deepika.com