പാരീസ്: ബാഴ്സലോണയിലേക്ക് തിരിച്ചുപോകുന്നതുമായി ബന്ധപ്പെട്ട് നെയ്മറുമായി ക്ലബ് ബന്ധപ്പെട്ടിട്ടില്ലെന്ന് താരത്തിന്റെ പിതാവ്. ലോകത്തെ ഏറ്റവം വിലയേറിയ താരമായ നെയ്മര്‍ ബാഴ്സയിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2017 ഓഗസ്റ്റില്‍ ബാഴ്സലോണയില്‍നിന്നാണ് പിഎസ്ജി ലോക റിക്കാര്‍ഡ് തുകയ്ക്ക് നെയ്മറെ സ്വന്തമാക്കിയത്.
ബാഴ്സലോണ മികച്ച ക്ലബ്ബാണ്. അവിടെയുള്ള കാലം മികച്ചതായിരുന്നു. നെയ്മറെ പോലുള്ള കളിക്കാരെ ചുറ്റിപ്പറ്റി എപ്പോഴും അഭ്യൂഹങ്ങളുണ്ടാകും. ഇപ്പോഴുണ്ടായതെല്ലാം അസത്യമാണ്. ഇക്കാര്യത്തില്‍ ബാഴ്സലോണ ബന്ധപ്പെട്ടിട്ടില്ലെന്നും നെയ്മറുടെ പിതാവ് പറഞ്ഞു.
ബാഴ്സലോണ ബന്ധപ്പെട്ടിട്ടില്ല നെയ്മറുടെ പിതാവ്
12:53 AM Feb 18, 2019 | Deepika.com