ഗയാന: ഈ വർഷം ഇംഗ്ലണ്ടിലും വെയ്ൽസിലും നടക്കുന്ന ലോകകപ്പിനുശേഷം ഏകദിനത്തിൽനിന്ന് വിരമിക്കുമെന്ന് ക്രിസ് ഗെയ്ൽ. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യമറിയിച്ചത്. വിന്‍ഡീസിനുവേണ്ടി ഏറ്റവും കൂടുതല്‍ ഏകദിനങ്ങളില്‍ ഇറങ്ങിയ രണ്ടാമത്തെ താരമാണ് ഗെയ്ൽ.
284 ഏകദിനത്തില്‍ 9727 റണ്‍സാണ് ഗെയ്ലിന്റെ പേരില്‍. കളിയിലും റണ്‍സിലും ബ്രയാന്‍ ലാറയാണ് ഗെയ്ലിനു മുന്നില്‍. 299 ഏകദിനത്തില്‍ 10405 റണ്‍സാണ് വിന്‍ഡീസ് ഇതിഹാസത്തിന്റെ പേരില്‍. ഏകദിനത്തില്‍ വിന്‍ഡീസിനായി ഏറ്റവും കൂടുതല്‍ സെഞ്ചുറി ഗെയ്ലിന്റെ പേരാണ്. 215 റണ്‍സാണ് ഏകദിനത്തില്‍ ഈ വെടിക്കെട്ട് ഉയര്‍ന്ന സ്കോര്‍. 165 വിക്കറ്റും ഗെയ്ൽ സ്വന്തമാക്കിയിട്ടുണ്ട്.
ഗെയ്ൽ ലോകകപ്പിനുശേഷം വിരമിക്കും
12:53 AM Feb 18, 2019 | Deepika.com