മെല്‍ബണ്‍: ബിഗ് ബാഷ് ട്വന്റി20 ലീഗില്‍ ആരോണ്‍ ഫിഞ്ച് നയിക്കുന്ന മെല്‍ബണ്‍ റെനെഗേഡ്സ് ചാമ്പ്യന്മാര്. ആദ്യമായാണ് റെനെഗേഡ്സ് ബിഗ് ബാഷ് ലീഗ് നേടുന്നത്. ആവേശകരമായ ഫൈനലില്‍ റെനെഗേഡ്സ് 13 റണ്‍സിന് ഗ്ലെന്‍ മാക്സ് വെല്‍ നയിക്കുന്ന മെല്‍ബണ്‍ സ്റ്റാര്‍സിനെ തോല്പിച്ചു.
ബിബിഎല്‍ ഫൈനലില്‍ ആദ്യമായാണ് മെല്‍ബണ്‍ ടീമുകളുടെ പോരാട്ടം. 146 റണ്‍സ് പിന്തുടര്‍ന്ന സ്റ്റാര്‍സ് ഒരു ഘട്ടത്തില്‍ 13 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 93 എന്ന നിലയില്‍ ജയത്തിലേക്കു കുതിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് സ്റ്റാര്‍സിനു തിരിച്ചടിയായി. 19 റണ്‍സ് ചേര്‍ത്തപ്പോള്‍ ഏഴു വിക്കറ്റാണ് മാക്സ്വെലിന്റെ ടീമിനു നഷ്ടമായത്. 20 ഓവര്‍ പൂര്ത്തിയാപ്പോള് സ്റ്റാര്‍സ് ഏഴിനു 132 എന്ന നിലയില്‍ തോറ്റു. ബെന്‍ ഡങ്ക് (57) ആണ് ടോപ് സ്കോറര്‍. മാര്‍കസ് സ്റ്റോയിനിസ് 39 റണ്‍സ് എടുത്തു. ടോസ് നേടിയ സ്റ്റാര്‍സ് റെനെഗേഡ്സിനെ ബാറ്റിംഗിനു വിടുകയായിരുന്നു. അഞ്ച് വിക്കറ്റിന് 65 എന്ന നിലയില്‍ പരുങ്ങിയ റെനെഗേഡ്സിനെ ആറാം വിക്കറ്റില്‍ ഒരുമിച്ച ടോം കൂപ്പറും (43) ഡാനിയല്‍ ക്രിസ്റ്റ്യനും (38) നേടിയ 80 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് 20 ഓവറില്‍ 145 റണ്‍സിലെത്തിച്ചത്.
റെനെഗേഡ്സ് ചാമ്പ്യന്മാര്
12:53 AM Feb 18, 2019 | Deepika.com