സ്പാര്‍ട്ടന്‍സിനു ജയം
12:53 AM Feb 18, 2019 | Deepika.com
ചെന്നൈ: പ്രൊ വോളിബോള്‍ ലീഗില്‍ ചെന്നൈ സ്പാര്‍ട്ടന്‍സിനു ജയം. സ്പാര്‍ട്ടന്‍സ് 4-1ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ പരാജയപ്പെടുത്തി. 15-6, 13-15, 15-13, 15-11, 15-12നായിരുന്നു ചെന്നൈയുടെ ജയം. ജയത്തോടെ സ്പാര്‍ട്ടന്‍സ് മൂന്നാം സ്ഥാനത്തെത്തി. അഹമ്മദാബാദിന് ഇതുവരെ ഒരു ജയം പോലും നേടാനായിട്ടില്ല.