ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ചുമത്തിയ പണതട്ടിപ്പു കേസിൽ റോബർട്ട് വദ്രയുടെ ഇടക്കാല ജാമ്യം മാർച്ച് രണ്ടു വരെ കോടതി നീട്ടി. കേസ് അന്വേഷണവുമായി സഹകരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. വദ്രയെ അറസ്റ്റ് ചെയ്യുന്നത് തടയുന്നതിനുള്ള ഉത്തരവ് കേസിന്റെ അടുത്ത വാദം വരെ നിലനിൽക്കുമെന്നും പ്രത്യേക കോടതി ജഡ്ജി അരവിന്ദ് കുമാർ വിധിച്ചു.