മുസാഫർപുർ: മുസാഫർപുരിലെ ശരണാലയത്തിൽ കുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ അന്വേഷണം നടത്തണമെന്നു പോക്സോ കോടതി. പീഡനക്കേസിൽ പ്രതിയായ അശ്വനി സമർപ്പിച്ച ഹർജിയിൽ പോക്സോ ജഡ്ജി മനോജ് കുമാറാണ് വിധി പ്രഖ്യാപിച്ചത്.